തിരുവനന്തപുരം: താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെ ആഭിമുഖ്യത്തിൽ എൻ.എസ്.എസ് പതാകദിനം ആചരിച്ചു. ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് എം. സംഗീത് കുമാർ പതാക ഉയർത്തുകയും പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എം. വിനോദ് കുമാർ, യൂണിയൻ സെക്രട്ടറി വിജു വി. നായർ, വനിതാ യൂണിയൻ പ്രസിഡന്റ് എം. ഇൗശ്വരി അമ്മ, യൂണിയൻ ഭരണസമിതി അംഗങ്ങൾ, പ്രതിനിധി സഭാംഗങ്ങൾ, വനിതായൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.