കൽപ്പറ്റ: ജില്ലയിലെങ്ങും മഹാത്മാഗാന്ധിയുടെ 152-ാംജന്മദിനം വിവിധ പരിപാടികളോടെ നടന്നു. ജില്ലാകോൺഗ്രസ് കമ്മിറ്റിയുടെനേതൃത്വത്തിൽ 1934 ലെ ഗാന്ധിജിയുടെ വയനാട്സന്ദർശന വേളയിൽ അദ്ദേഹം വിശ്രമിച്ച പുളിയാർമല ഗാന്ധിമ്യൂസിയത്തിൽ പ്രാർത്ഥനാ സദസും പുഷ്പാർച്ചനയും നടത്തി. ഫാത്തിമത്തുൽ മിൻഹാൻ ഭജനയ്ക്ക് നേതൃത്വംനൽകി. കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് അഡ്വ: ടി. സിദ്ധിഖ് പ്രാർത്ഥനാ സദസ് ഉദ്ഘാടനംചെയ്തു. ജില്ലാകോൺഗ്രസ് അദ്ധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സുൽത്താൻ ബത്തേരി എം.എൽ.എ. ഐ.സി. ബാലകൃഷ്ണൻ, കെ.കെ. അബ്രഹാം, എൻ.കെ. വർഗീസ്, ടി.ജെ. ഐസഖ്, പി.പി. ആലി, കെ.വി.പോക്കർ ഹാജി, വി.എ. മജീദ്, എം.എ.ജോസഫ്, ഒ.വി. അപ്പച്ചൻ, ബിനുതോമസ്, വിജയമ്മടീച്ചർ,ശോഭനകുമാരി, പുഷ്പലത,മോയിൽ കടവൻ, മാണിഫ്രാൻസിസ്, അഡ്വ: രാജീവ്പി.എം., ഇ.വി. അബ്രഹാം, പി.വി. വിനോദ്കുമാർ, അനിൽ എസ് നായർ എന്നിവർ പങ്കെടുത്തു.
വയനാട് ഡി.സി.സി ഓഫിസിൽ അനുസ്മരണ യോഗംഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻഉദ്ഘാടനംചെയ്തു. മാനവ സംസ്‌കൃതി വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ദർശനങ്ങളുടെ നൂറ് ദിന പ്രഭാഷണ പരമ്പരകളുടെടെ ജില്ലാ തല ഉദ്ഘാടനം ടി.സിദ്ദീഖ് എം.എൽ.എ
ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ മുഖ്യപ്രഭാഷണം നടത്തി.
സുൽത്താൻ ബത്തേരി : ജവഹർ ബാൽ മഞ്ച് ബത്തേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണം നടത്തി. ജിനുജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബാൽമഞ്ച് ജില്ലാ കോർഡിനേറ്റർ, വൈ.രൻജിത്ത് മുഖ്യപ്രഭാഷണം നടത്തി. ഹാരീസ് കല്ലുവയൽ, ഷംസുദ്ദീൻ പൂക്കിലട്ട്, ശ്രീകാർത്തിക
എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്കായി ചിത്രരചന മൽസരവും ദേശഭക്തിഗാനവും നടത്തി.
ശുചീകരണം നടത്തി
മൂലങ്കാവ് : വട്ടുവാടി റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണം നടത്തി.ഡോ.സനൽകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ടി.വി.രാജേഷ്, കെ.വി.ബിജു, സ്വപ്ന, ദീപാസുനിൽ എന്നിവർ സംസാരിച്ചു.
നഗരസഭയിൽ ഗാന്ധിജയന്തി ആഘോഷിച്ചു
സുൽത്താൻ ബത്തേരി : ഗാന്ധിജിജയന്തി വിവിധ പരിപാടികളോടെ നഗരസഭയിൽ ആഘോഷിച്ചു. നഗരസഭാ ചെയർമാൻ ടി.കെ.രമേശ് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.ടൗൺഹാളിൽ ഗാന്ധി അനുസ്മണ സമ്മേളനവും നടത്തി .അധികാരവികേന്ദ്രികരണ പ്രക്രിയ ഗാന്ധിജിയുടെ ഇന്ത്യയിൽ എന്ന വിഷയത്തിൽ ശ്രീജിത്ത് ശിവരാമൻ പ്രഭാഷണം നടത്തി. യോഗത്തിൽ ഡെപ്യുട്ടി ചെയർപേഴ്സൺ എൽസി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ സഹദേവൻ, ഷാമില ജുനൈസ്, കൗൺസിലർ സി.കെ ഹാരിഫ്, നഗരസഭാ സെക്രട്ടറി അലി.അസ്ഹർ, സൂപ്രണ്ട് ജേക്കബ് ജോർജ്ജ്, ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.