കൽപ്പറ്റ: ഉന്നത പഠന സൗകര്യമുള്ള കോഴ്സുകളോടൊപ്പം തൊഴിലധിഷ്ഠിത കോഴ്സുകളും തൊഴിൽമത്സര പരീക്ഷ പരിശീലനവും അദ്ധ്യാപക പരിശീലന കേന്ദ്രങ്ങളും ജില്ലയിൽ ഉറപ്പാക്കുന്നതിനായി മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്) ആരംഭിക്കുന്ന എം.എസ്.എസ് പൊയിലൂർ വിദ്യാഭ്യാസ കോംപ്ലക്സിന്റെ മാസ്റ്റർ പ്ലാൻ അനാഛാദനവും ഓഫീസ് ഉദ്ഘാടനവും നടത്തി. മാസ്റ്റർ പ്ലാൻ അനാഛാദനവും വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനവും ഒ.ആർ.കേളു എം.എൽ.എയും വിദ്യാഭ്യാസ കോംപ്ലക്സ് ഓഫീസ് ഉദ്ഘാടനം അഡ്വ.ടി.സിദ്ധീഖ് എം.എൽ.എയും നിർവഹിച്ചു.
മാനേജിംഗ് കമ്മിറ്റി ചെയർമാൻ സി.പി.കുഞ്ഞിമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് കമ്മിറ്റി വൈസ് ചെയർമാൻ വി.പി അബൂബക്കർ ഹാജി, പയന്തോത്ത് മൂസ ഹാജി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി ചെയർമാൻ എം.മുഹമ്മദ് ബഷീർ, കെ.അബ്ദുല്ല താനേരി, എൻ.കെ.സലാം, കെ.എം.ഇബ്രാഹിം കുട്ടി, മുഹമ്മദ് പഞ്ചാര, ഉസ്മാൻ പള്ളിയാൽ, അഷ്റഫ് പാറക്കണ്ടി, പി.സുബൈർ, യൂത്ത് വിംഗ് ഭാരവാഹികളായ സി.കെ.ഷമീം ബക്കർ, ഷമീർ പാറമ്മൽ, തലോടൽ ചെയർമാൻ സി.കെ.ഉമ്മർ, കൺവീനർ സലീം അറക്കൽ എന്നിവർ പ്രസംഗിച്ചു. മാനേജിംഗ് കമ്മിറ്റി സെക്രട്ടറി പി.പി.മുഹമ്മദ് സ്വാഗതവും മാനേജിംഗ് കമ്മിറ്റി ട്രഷറർ ഇബ്രാഹിം പുനത്തിൽ നന്ദിയും പറഞ്ഞു.