മാനന്തവാടി: സർവീസിൽ നിന്ന് വിരമിച്ച മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസർ ഉസ്മാന് കേരള റേഷൻ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) യാത്രയയപ്പ് നൽകി. മാനന്തവാടി എം.എൽ.എ ഒ.ആർ കേളു ഉപഹാരം നൽകി. റേഷൻ ഇൻസ്‌പെക്ടർമാരായ ജാഫർ, സാബു,കെ.ആർ.ഇ.യു (സി.ഐ.ടി.യു )
സംസ്ഥാന ജനറൽ സെക്രട്ടറി ഡാനിയേൽ ജോർജ്, സംസ്ഥാന കമ്മിറ്റി അംഗം പി. ഭാസ്‌കരൻ എന്നിവർ പ്രസംഗിച്ചു.