cpm

കൽപ്പറ്റ:സി.പി.എം ജില്ലാ സമ്മേളന നടത്തിപ്പിനായി 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഡിസംബർ 14, 15, 16 തീയതികളിൽ വൈത്തിരിയിലാണ് സമ്മേളനം.

രൂപീകരണയോഗം പാർട്ടി ജില്ലാ സെക്രട്ടറി പി.ഗഗാറിൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സി.കെ ശശീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. സമ്മേളനത്തിന്റെ ഭാഗമായി സെമിനാർ, വിവിധ മത്സരങ്ങൾ, ശുചീകരണപ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും.

ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ വി.വി ബേബി, പി.വി സഹദേവൻ, എ.എൻ പ്രഭാകരൻ, കെ.റഫീഖ്, മുതിർന്ന നേതാക്കളായ പി.എ മുഹമ്മദ്, വി.പി ശങ്കരൻ നമ്പ്യാർ, കെ.വി മോഹനൻ എന്നിവർ സംസാരിച്ചു. കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ വൈത്തിരി പഞ്ചായത്ത് മുൻ അംഗം പി.ടി വർഗീസിന് ചടങ്ങിൽ സ്വീകരണം നൽകി. വൈത്തിരി ഏരിയാ സെക്രട്ടറി സി.എച്ച് മമ്മി സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം വി.ഉഷാകുമാരി നന്ദിയും പറഞ്ഞു.

സ്വാഗതസംഘം ചെയർമാനായി കെ.റഫീഖിനെയും ജനറൽ കൺവീനറായി സി.എച്ച് മമ്മിയെയും തിരഞ്ഞെടുത്തു. പി ഗഗാറിൻ, സി.കെ ശശീന്ദ്രൻ, പി.എ മുഹമ്മദ്, കെ.വി മോഹനൻ, വി.പി ശങ്കരൻ നമ്പ്യാർ എന്നിവർ രക്ഷാധികാരികളാണ്.

മറ്റു ഭാരവാഹികൾ: എം സെയ്ദ്, വി ഉഷാകുമാരി, എൽസി ജോർജ്, അനസ് റോസ്‌ന സ്‌റ്റെഫി, എം.എസ് വിശ്വനാഥൻ, അഡ്വ. പി. ചാത്തുക്കുട്ടി (വൈസ് ചെയർമാൻമാർ), എൻ.സി പ്രസാദ്, എം.ജനാർദ്ദനൻ, പി.ജി സജേഷ്, കെ.പി രാമചന്ദ്രൻ (കൺവീനർമാർ), എം.വി വിജേഷ് (ട്രഷറർ).