വൈത്തിരി:വെറ്ററിനറി യൂണിവേഴ്സിറ്റിയിലെ തൊഴിൽ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് ഫാം വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന കൺവെൻഷൻ ആവശ്യപ്പെട്ടു.
ഫാമുകളുടെ വികസനത്തിനു പദ്ധതികൾ ആസൂത്രണം ചെയ്യുക, യൂണിവേഴ്സിറ്റിയുടെ തനതുവരുമാനം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന ഉന്നയിച്ചു.
കൺവെൻഷൻ സി.പി.എം ജില്ലാ സെക്രട്ടറി പി.ഗാഗറിൻ ഉദ്ഘാടനം ചെയ്തു. പി.സതികുമാർ അദ്ധ്യക്ഷനായിരുന്നു. സി.കെ.ശശീന്ദ്രൻ, വി.ഉഷാകുമാരി, സി.എച്ച്.മമ്മി, എൻ.വിജയൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി പി.ഗഗാറിൻ (പ്രസിഡന്റ് ), ബി.റീത്ത, കെ.വസന്ത, ഷിബു.എം.വി, (വൈസ് പ്രസിഡന്റുമാർ), പി.സതികുമാർ (ജനറൽ സെക്രട്ടറി), എൻ.വിജയൻ, പി.എസ്.സുധീഷ്, പ്രദീപ് (സെക്രട്ടറിമാർ), പോളി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.