സുൽത്താൻ ബത്തേരി: കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ബത്തേരി പട്ടണത്തിലെ ട്രാഫിക് നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവ് ഒഴിവാക്കാനും ബുധനാഴ്ച മുതൽ ട്രാഫിക് നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാനും തീരുമാനിച്ചതായി ട്രാഫിക് ഉപദേശക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മെയിൻ റോഡുകളിൽ നിന്നുള്ള പോക്കറ്റ് റോഡുകളുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചു. കട്ടയാട് വിനായക റോഡ് 50 മീറ്റർ, മലബാർ ഗോൾഡ് മുള്ളൻകുന്ന് റോഡ് 100 മീറ്റർ, സ്റ്റേറ്റ് ബാങ്ക് റോഡ് 100 മീറ്റർ, ഏ.കെ.ജി റോഡ് 50 മീറ്റർ, സത്രം കുന്ന് റോഡ് 50 മീറ്റർ, ദ്വാരക റോഡ് 50 മീറ്റർ, കോട്ടക്കുന്ന് പ്രിയദർശിനി റോഡ് 50 മീറ്റർ, കന്യക-പോലീസ് സ്റ്റേഷൻ-ചുങ്കം മാർക്കറ്റ് റോഡ് 50 മീറ്റർ, രാജീവ് ഗാന്ധി മിനി ബൈപാസ് റോഡ് 50 മീറ്റർ, ലുലുവെഡിംഗ് സെന്റ്ർ കോഴിക്കോട് ബത്തേരി മണിച്ചിറ റോഡ് പരിസരം 100 മീറ്റർ, ഡബ്ല്യു.എം.ഒ റോഡും വൺവെ റോഡും പൂർണമായും നോപാർക്കിംഗ് ഏരിയയാണ്.
ലുലു മുതൽ കോഴിക്കോട് റോഡിൽ ഗീതാഞ്ജലി പമ്പ് വരെ റോഡിന്റെ വശങ്ങളിൽ റോഡ് കയ്യേറിയുള്ള കച്ചവടം പാടില്ല. ചുങ്കം മുതൽ ലുലുവരെ ഗുഡ്സ് വാഹനങ്ങൾ റോഡരുകിൽ നിർത്തിയിട്ടുള്ള കച്ചവടവും നിരോധിച്ചു. 20 മുതൽ ട്രാഫിക് നിയമം പാലിക്കാത്തവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുന്നതാണ്.
വാർത്താ സമ്മേളനത്തിൽ നഗരസഭ ചെയർമാൻ ടി.കെ.രമേശ്, നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ സി.കെ. സഹദേവൻ, ടോംജോസ്, പോലീസ് ഓഫീസർ കെ.എം.റംലത്ത്, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ അനീഷ്ബി.നായർ, എ.കെ.വിനോദ്, പി.എം.ബീരാൻ, ജിനേഷ് പൗലോസ്, ഇബ്രാഹീം തൈത്തൊടി എന്നിവർ പങ്കെടുത്തു.