മാനന്തവാടി: മാനന്തവാടി വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പുത്തരി ഉത്സവം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 23ന് ശനിയാഴ്ച നടക്കും. ക്ഷേത്രം മൂപ്പൻ കെ.രാഘവൻ മേലേക്കാവ് ക്ഷേത്രത്തിൽ എത്തിക്കുന്ന നെൽക്കതിർ, കുത്തുവിളക്ക്, വാദ്യം അകമ്പടിയോടുകൂടി ക്ഷേത്രം മേൽശാന്തി കുഞ്ഞിക്കല്ല് വരശ്ശാല ഇല്ലം ശ്രീജേഷ് നമ്പൂതിരി ക്ഷേത്രം നമസ്‌കാര മണ്ഡപത്തിലേക്ക് എഴുന്നെള്ളിക്കും. കതിർ പൂജ, വിശേഷാൽ പൂജ എന്നിവയ്ക്ക് ശേഷം ഭക്തജനങ്ങൾക്ക് കതിർ വിതരണം ചെയ്യും.