മാനന്തവാടി: മാനന്തവാടി സബ് ആർ.ടി. ഓഫീസിൽ ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷ നൽകിയവർ ടെസ്റ്റിന് സമയം ലഭിക്കാതെ പ്രയാസത്തിലായി. കൊവിഡിന് ശേഷം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിച്ചെങ്കിലും പകുതി പേരെ മാത്രമേ പങ്കെടുപ്പിച്ചിരുന്നുള്ളൂ. സംസ്ഥാന സർക്കാരിന്റെ ഒക്ടോബർ ആറിന് ഇറങ്ങിയ ഉത്തരവിൽ സംസ്ഥാനത്ത് പഴയ രീതിയിൽ ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ടുകൾ കൂട്ടണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ മാനന്തവാടി ആർ.ടി.ഓഫീസിൽ ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്ത കാരണത്താൽ സ്ലോട്ടുകൾ കൂട്ടുവാൻ സാധിച്ചിട്ടില്ല. ഇത് കാരണം അന്യ സംസ്ഥാനത്ത് പഠിക്കുന്നവർ, വിദേശത്ത് പോകുന്നവർ തുടങ്ങി ആയിരക്കണക്കിന് അപേക്ഷകർ ദുരിതത്തിലായിരിക്കുകയാണ്.
കൊവിഡ് കാരണം കേന്ദ്ര സർക്കാർ നീട്ടി നൽകിയ ലൈസൻസ് സംബന്ധമായ രേഖകളുടെ കാലാവധി അടക്കം ഒക്ടോബർ 30 ന് അവസാനിക്കാനിരിക്കെ എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് അപേക്ഷകർ. എ
വർക്കിംഗ് അറേഞ്ച്മെന്റിൽ സബ്ബ് ആർ ടി ഒ ഓഫീസിലേക്ക് ഒരു അസി. എം.വി.ഐയെ നിയോഗിച്ചിട്ടുണ്ടെന്നും പെട്ടെന്ന് തന്നെ ഡ്രൈവിംഗ് ടെസ്റ്റ് നടപടികൾ പൂർത്തീകരിച്ച് നൽകാനുള്ള നടപടികൾ സ്വീകരിച്ചതായും മാനന്തവാടി ജോയന്റ് ആർ ടി ഒ അറിയിച്ചു.