ഗൂഡല്ലൂർ: നീലഗിരിയെ ലോകോത്തര നിലവാരമുള്ള ടൂറിസം മണ്ഡലമായി മാറ്റണമെന്ന് സി.പി.എം നീലഗിരി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മുതുമല വന്യ ജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതയിൽ എലവേറ്റഡ് ഹൈവേ നിർമ്മിച്ചാൽ ടൂറിസ്റ്റുകൾക്ക് സൗകര്യപ്രദമായി യാത്ര ചെയ്യുന്നതിനും കഴിയും. ഊട്ടിയിൽ ഒരു ചെറുവിമാനത്താവളം നിർമ്മിച്ചാൽ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ടൂറിസ്റ്റുകൾക്ക് എത്തിച്ചേരാൻ കഴിയും. ജില്ലയിൽ 12 പവർഹൗസും 17 ഡാമുകളും ഉണ്ട്. ഇവയെ കോർത്തിണക്കി പരിസ്ഥിതിയെ സംരക്ഷിക്കുന്ന തരത്തിലുള്ള ടൂറിസം പാക്കേജിന് സംസ്ഥാന സർക്കാർ രൂപം നല്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മറ്റി അംഗംബദ്രി സമ്മേളനം ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മറ്റി അംഗം ഡി. രവീന്ദ്രൻ സംസാരിച്ചു.
ജില്ലാ സെക്രട്ടറിയായി .വി.എ ഭാസ്‌കരനെ വീണ്ടും തെരഞ്ഞെടുത്തു. എൽ.ശങ്കർ ലിങ്കം,എ.യോഹന്നാൻ, എം.എ. കുഞ്ഞുമുഹമ്മദ്, കെ.രാജൻ,ആർ. രമേഷ്, സി.വിനോദ്, കെ. സുന്ദരം.എ.ആർ. ആതിര അടങ്ങിയ 9 അംഗ സെക്രട്ടറിയേറ്റും,എം.ആർ.സുരേഷ്, കെ.മകേഷ്,സി.മണികണ്ഠൻ, ആർ.ഇളങ്കോവൻ, കെ.ജെ.വർഗ്ഗീസ്, ടി. സുദർശൻ, പി. രമേഷ്, വി. മണികണ്ഠൻ, സി.കെ മണി, എ. നവീൻ ചന്ദ്രൻ, എം.എം. ഹനീഫ, ജി. വർഗീസ്, ആർ. ഇളം പരിതി, എ.വി. ജോസ്, അലിയാർ, കെ.ജെ. ബിജു, എം.കെ. ബാബു, ആരോഗ്യനാഥൻ, കെ.എൻ. ജയമോൾ, ടി.കെ. യശോധ, കെ. അമൃതകുമാരി എന്നിവരടങ്ങിയ 21 അംഗ ജില്ലാക്കമ്മറ്റിയേയും 5 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളേയും തെരഞ്ഞെടുത്തു. പി. രമേശ് നന്ദി പറഞ്ഞു.
.