smitham

സുൽത്താൻ ബത്തേരി: സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി കൊണ്ട് നടപ്പിലാക്കുന്ന സ്മിതം 2021-ന് ഇന്ത്യയിലെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രമായ നൂൽപ്പുഴ എഫ്.എച്ച്.സിയിൽ തുടക്കമായി. ഗ്രാമ പഞ്ചായത്തിന്റെയും ജില്ലയിലെ ഗൈനക്കോളജി ഡോക്ടർമാരുടെ കൂട്ടായ്മയായ ഡബ്ല്യുഒ ജിഎസിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.


പദ്ധതിയുടെ ഉദ്ഘാടനം ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എ.ഉസ്മാൻ, സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങളായ ഓമന പ്രേമൻ, ഗോപിനാഥൻ ആലത്തൂർ, മെമ്പർമാരായ അനീഷ്,സിന്ധു, ധന്യ വിനോദ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.സമിഹ സെയ്തലവി, മാസ് മീഡിയ ഓഫീസർ ഹംസ, ഡബ്ല്യു.ഒ.ജി.എസ് പ്രസിഡന്റ് ഡോ.ഓമന മധുസൂദനൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പുഷ്പ അനൂപ്, നൂൽപ്പുഴ കുടുബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ദാഹർ മുഹമ്മദ്, ഡോ.ദിവ്യഎം.നായർ എന്നിവർ സംസാരിച്ചു. ചടങ്ങിൽവെച്ച് മുതിർന്ന ഗൈനക്കോളജിസ്റ്റായ ഡോ.ഓമന മധുസൂദനനെ ആദരിച്ചു.