മേപ്പാടി: കാട്ടാനയെ തുരത്തുന്നതിനായി പടക്കം പൊട്ടിക്കുന്നതിനിടെ പടക്കം കയ്യിലിരുന്ന് പൊട്ടി വനം വകുപ്പ് താൽക്കാലിക വാച്ചർക്ക് പരിക്കേറ്റു. മേപ്പാടി സ്വദേശിയും പാമ്പ് പിടുത്തക്കാരനും, പൾസ് എമർ ജെൻസി ടീം പ്രസിഡന്റുമായ അഹമ്മദ് ബഷീറിനാണ് പരിക്കേറ്റത്. മേപ്പാടി താഞ്ഞിലോട് ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടയിലാണ് അപകടം. പടക്കം പൊട്ടിക്കുന്നതിനിടെ വലത് കൈവിരലിന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.