കാട്ടിക്കുളം: കാട്ടിക്കുളം തൃശ്ശിലേരി ഓലഞ്ചേരി മുള്ളൻകൊല്ലി കൂപ്പ് കോളനിയിലെ രാഘവന്റെ വിറക്പുരയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. മുറ്റത്ത് തുണി വിരിക്കുന്നതിനിടെ വീടിന്റെ പരിസരത്തുകൂടി ഇഴയുന്ന രാജവെമ്പാലയെക്കണ്ട് വീട്ടമ്മ വനപാലകരെ വിവരമറിയിക്കുകയായിരുന്നു.ബേഗൂർ റേഞ്ചിലെ വനപാലകരുടെ നേതൃത്വത്തിൽ സുജിത്ത് വയനാട് എത്തി പിടികൂടി ഉൾവനത്തിൽ തുറന്നു വിട്ടു. രണ്ടാഴ്ചയ്ക്കിടെ തൃശ്ശിലേരി ഭാഗത്ത് നിന്ന് പിടികൂടുന്ന മൂന്നാമത്തെ രാജവെമ്പാലയാണിത്. ഒക്ടോബർ 15ന് മുത്തുമാരിയിൽ നിന്നും, 20 ന് പ്ലാമൂലയിൽ നിന്നും രാജവെമ്പാലകളെ പിടികൂടിയിരുന്നു.