mla
സിംഗേഴ്സ് ഗ്രൂപ്പ് ജില്ലാ കമ്മിറ്റി ഒരുക്കിയ വയലാർ അനുസ്മരണം അഡ്വ.ടി.സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൽപ്പറ്റ: സവർണ കുടുംബാംഗമായിരുന്നിട്ടും അവർണരുടെയും ദുരിതമനുഭവിക്കുന്നവരുടെയും ഉന്നതിയ്ക്കായി തൂലിക ചലിപ്പിച്ച കവിയായിരുന്നു വയലാർ രാമവർമ്മയെന്ന് അഡ്വ.ടി.സിദ്ദിഖ് എം.എൽ.എ പറഞ്ഞു. മാനവികതയുടെ സന്ദേശമാണ് അദ്ദേഹം എപ്പോഴും ഉയർത്തിപ്പിടിച്ചത്.

സിംഗേഴ്സ് ഗ്രൂപ്പ് ജില്ലാ കമ്മിറ്റി ഒരുക്കിയ 'പഞ്ചമിചന്ദ്രിക" വയലാർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് ഹരീഷ് നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരിയും വൈത്തിരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.ഒ.ദേവസ്യ, വൈസ് പ്രസിഡന്റ് ജയൻ കോണിക്ക, ട്രഷറർ എം.എസ്. വിനോദ്, ജോയിന്റ് സെക്രട്ടറി എസ്.സെൽവരാജ്, എം.വിക്രം ആനന്ദ്, പി.കെ.വിജയൻ, വി.ജി.നിഷാദ്, പി. വേലായുധൻ, ആർ.ഗോപാലകൃഷ്ണൻ, എം.ഗിരീഷ് വൈത്തിരി എന്നിവർ സംസാരിച്ചു. ഉന്നതവിജയികളായ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. ജില്ലാ സെക്രട്ടറി സലാം കൽപ്പറ്റ സ്വാഗതം പറഞ്ഞു.

വയലാറിന്റെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേളയും അരങ്ങേറി.