pla
യുവാക്കളുടെ സംഘം അപ്പപ്പാറ മുതൽ തിരുനെല്ലി വരെ റോഡ് പരിസരം പ്ളാസ്റ്റിക് വിമുക്തമാക്കിയപ്പോൾ

തിരുനെല്ലി: വനം വകുപ്പ് തിരുനെല്ലി റേഞ്ചിന്റെയും സെന്റർ ഫോർ ലൈഫ് സ്‌കിൽസ് ലേണിംഗ്, എ.ഡബ്ല്യു.എച്ച് സ്‌പെഷ്യൽ കോളേജ് സോഷ്യൽ വർക്ക് വിഭാഗം എന്നിവയുടെയും നേതൃത്വത്തിൽ നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെ അപ്പപ്പാറ മുതൽ തിരുനെല്ലി വരെയുള്ള 10 കിലോമീറ്റർ ദൂരം പ്ലാസ്റ്റിക് വിമുക്തമാക്കി. മുപ്പതിലേറെ യുവാക്കൾ ശ്രമദാനത്തിൽ പങ്കാളികളായി.

ശുചീകരണ പ്രവൃത്തി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജയകുമാർ ഉദ്ഘാടനം ചെയ്തു. സി.എൽ.എസ്.എൽ ഡയറക്ടർ അശോക് നെന്മാറ അദ്ധ്യക്ഷനായിരുന്നു. എ.ഡബ്ല്യു.എച്ച് സ്‌പെഷൽ കോളേജ് സോഷ്യൽ വർക്ക് വിഭാഗം അദ്ധ്യാപിക ഫാത്തിമ ഷെറിൻ മുഖ്യാതിഥിയായിരുന്നു. ഇ.അശ്വനി, അനിത കൃഷ്ണമൂർത്തി, ആൽഫ്രഡ് ഇടുക്കി, കെ.എസ്.മിഥുൻ എന്നിവർ സംസാരിച്ചു. കെ.ജി.മുകുന്ദൻ, പി.സൗദ, സജിത് പാറയിൽ, മുഹമ്മദ് നിഷാം, അഖിൽ തോമസ് എന്നിവർ നേതൃത്വം നൽകി.