
ന്യൂഡൽഹി : നൊബേല്‍ സമ്മാന ജേതാവ് മലാല യുസഫ്‌സായ്‌യുടെ വിവാഹ വാർത്ത ഇന്ന് പുറത്തുവന്നിരുന്നു. പാകിസ്ഥാൻ സ്വദേശിയായ അസീർ മാലിക്കിനെയാണ് മലാല വിവാഹം കഴിച്ചത്. മലാലയുടെ വിവാഹത്തിൽ പ്രതികരിച്ചിരിക്കുകയാണ് എഴുത്തുകാരി തസ്ലിമ നസ്‌റീൻ. മലാലയുടെ വിവാഹം ഞെട്ടിച്ചെന്ന് തസ്ലിമ പറയുന്നു. പാകിസ്ഥാനി ''മലാലക്ക് വെറും 24 വയസേ ഉള്ളൂ, ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ പോയ മലാല അവിടെ പുരോഗമന ചിന്താഗതിയുള്ള ഇംഗ്ലീഷ് യുവാവുമായി പ്രണയിത്തിലാകുമെന്നാണ് കരുതിയത്. മലാല 30 വയസിന് മുമ്പ് വിവാഹിതയാകുമെന്നും കരുതിയില്ലെന്ന് തസ്ലീമ ട്വീറ്റ് ചെയ്തു.
സ്ത്രീവിരുദ്ധരായ താലിബാൻ മലാലയുടെ വിവാഹത്തോടെ സന്തോഷിക്കുന്നുണ്ടാകാമെന്ന് മറ്റൊരു ട്വീറ്റിൽ തസ്ലിമ കുറിച്ചു. ഒരു പാകിസ്ഥാനി മുസ്ലിം യുവാവിനെ വിവാഹം കഴിച്ചതും ചെറിയ പ്രായത്തിൽ വിവാഹം കഴിച്ചതുമാണ് അതിന് കാരണമെന്നും അവർ പരിഹസിച്ചു.
Quite shocked to learn Malala married a Pakistani guy. She is only 24. I thought she went to Oxford university for study, she would fall in love with a handsome progressive English man at Oxford and then think of marrying not before the age of 30. But..
— taslima nasreen (@taslimanasreen) November 9, 2021
Some misogynist talibans are happy with Malala because she married a Muslim, a Pakistani and she married when she is very young.
— taslima nasreen (@taslimanasreen) November 10, 2021
ബുധനാഴ്ചയാണ് മലാലയുടെ വിവാഹ വാര്‍ത്ത പുറത്തുവന്നത്.മലാല തന്റെ വിവാഹക്കാര്യം ട്വീറ്റ് ചെയ്തിരുന്നു, . പാകിസ്ഥാന്‍ ക്രിക്കറ്റ് ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജരായ അസീര്‍ മാലിക്കാണു വരന്‍. ബര്‍മിംഗ്‌ഹാമിലെ വസതിയില്‍ ലളിതമായ ചടങ്ങോടെയായിരുന്നു വിവാഹം.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി നിലകൊണ്ടതിന് 2012ല്‍ പതിനഞ്ചാം വയസില്‍ പാക് താലിബാന്‍ ഭീകരരുടെ വെടിയേറ്റതോടെയാണു മലാല ലോകശ്രദ്ധ നേടിയത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി യു. എന്നില്‍ പ്രസംഗിച്ച മലാലയ്ക്ക് 2014 ല്‍ പതിനേഴാം വയസില്‍ നൊബേല്‍ സമ്മാനം ലഭിച്ചു. ബ്രിട്ടനിലാണ് മലാലയും കുടുംബവും ഇപ്പോൾ താമസിക്കുന്നത്.