കേരളത്തിലും പുറത്തും റോഡുകളിലൂടെ ചീറിപ്പായുന്ന ആനവണ്ടി കടൽ യാത്രയ്ക്ക് ഒരുങ്ങുന്നു. ചാലക്കുടിയിൽ നിന്ന് നവംബർ 21 മുതലാണ് കടൽ യാത്രയ്ക്ക് കെ എസ് ആർ ടി സി തുടക്കം കുറിക്കുന്നത്. മൂന്നാർ, മലക്കപ്പാറ തുടങ്ങിയ ഉല്ലായ യാത്രകൾ വിജയിച്ചതിന് പിന്നാലെയാണ് കടൽ യാത്ര ഉൾപ്പെടുന്ന പുതിയ ഉല്ലാസ യാത്രാ പാക്കേജിന് കെ എസ് ആർ ടി സി തുടക്കം കുറിക്കുന്നത്. കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സാഗരറാണി ബോട്ടിൽ ആരംഭിക്കുന്ന ഉല്ലാസയാത്രയിൽ ഒരാൾക്ക് 650 രൂപയാണ് ടിക്കറ്റ് നിരക്കായി തീരുമാനിച്ചിട്ടുള്ളത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
" ഇനി യാത്ര കടലിലേക്ക്....."
കെ.എസ്.ആർ.ടി.സിയുടെ ഉല്ലാസ യാത്രാ പാക്കേജിലെ അടുത്ത സംരംഭം....
കെ.എസ്.ആർ.ടി.സിയുടെ ഒരുക്കിയ ചാലക്കുടി - ആതിരപ്പള്ളി - മലക്കപ്പാറ ഉല്ലാസയാത്ര ഹിറ്റ് ആയതിന് പിന്നാലെ ചാലക്കുടിയിൽ നിന്ന് നവംബർ 21 മുതൽ കടൽ യാത്ര ഉൾപ്പെടുന്ന പുതിയ ഉല്ലാസ യാത്രാ പാക്കേജ് ആരംഭിക്കുന്നു.
കേരളത്തിലെ സുന്ദരമായ ബീച്ചുകളിൽ ഒന്നായ കുഴുപ്പിള്ളി ബീച്ചിലേക്കും ചെറായി ബീച്ചിലേക്കും തുടർന്നു മറൈൻ ഡ്രൈവിൽ നിന്ന് കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സാഗരറാണി ബോട്ടിൽ
ഉൾക്കടലിലേയ്ക്കുള്ള യാത്രയുമാണ് ഈ ഉല്ലാസ യാത്രാ പാക്കേജിൽ ഉൾപ്പെടുന്നത് .
ഒരാൾക്ക് ബോട്ട് യാത്രാക്കൂലി ഉൾപ്പെടെ 650 രൂപ (ഭക്ഷണം ഒഴികെ) യാണ് പ്രാരംഭ ഓഫർ. ഈ യാത്രയും ഒരു മികച്ച അനുഭവമായിരിക്കും. ഉറപ്പ്....
ഈ ഉല്ലാസ യാത്രയിൽ പ്രധാനമായും കാണാനാവുന്ന സ്ഥലങ്ങൾ
ചെറായി ബീച്ച്
കുഴുപ്പിള്ളി ബീച്ച്
വല്ലാർപ്പാടംപള്ളി
ഹൈക്കോർട്ട് പാർക്ക്
മറൈൻഡ്രൈവ്
കേരള സർക്കാരിൻ്റെ സാഗരറാണി ബോട്ടു യാത്ര .
ഭക്ഷണമൊഴികെയുള്ള മറ്റെല്ലാ ചിലവു കളും 650 രൂപയുടെ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
** കാലാവസ്ഥ അനുയോജ്യമല്ലാത്ത സ്ഥിതി വരുന്ന പക്ഷം യാത്ര യുക്തമായ മറ്റൊരു ദിവസത്തേക്ക് മാറ്റുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
കെഎസ്ആർടിസി ചാലക്കുടി
Phone-0480 2701638
email - cld@kerala.gov.in
മൊബൈൽ: 9747557737 (9 am - 6pm)
എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബഡ്ജ്ജറ്റ് ടൂറിസം സെൽ
ഈ മെയിൽ : btc.ksrtc@kerala.gov.in
Connect us on
Website: www.keralartc.com
YouTube - https://youtube.com/channel/UCQO70_lRhoPu__PMrnroIHg
faccebook - https://www.facebook.com/KeralaStateRoadTransportCorporation/
Instagram - https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt - https://profile.dailyhunt.in/keralartc
Twitter -
https://twitter.com/transport_state?s=08
#KSRTC #CMD #chalakkudy #btc #ksrtcbudgettours #sagararani