ഹരിപ്പാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഹരിപ്പാട് മേഖലയിൽ നിന്ന് വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കൈവരിച്ച വ്യാപാരികളുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് സമർപ്പണവും പ്രവർത്തക സമിതി യോഗവും വ്യാപരഭവനിൽ നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് വി.സി.ഉദയകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. രക്ഷാധികാരി കെ.അശോകപണിക്കർ അദ്ധ്യക്ഷത വഹിച്ചു. ദേശീയപാതാ വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നത് മൂലം തൊഴിൽ നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് ആശ്വാസ പാക്കേജ് പ്രഖ്യാപിക്കുവാൻ സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തിയ സംസ്ഥാന നേതൃത്വത്തെ യോഗം അനുമോദിച്ചു. ഐ.ഹലീൽ, വി.മുരളീധരൻ, മിനി കൃഷ്ണകുമാർ, അജു ആനന്ദ്, സി.മോഹനൻ, ആർ.ശ്രീകുമാർ, ഐ.നസീർ, ഒ.എം.സലിം, ഫിലിപ് ജോർജ് എന്നിവർ സംസാരിച്ചു.