മാവേലിക്കര : പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് കേരള സ്റ്റേറ്റ് റൂട്രോണിക്‌സിന്റെ സർക്കാർ അംഗീകൃത സൗജന്യ കമ്പ്യൂട്ടർ പരിശീലനം നൽകുന്നു.പി.ജി.ഡി.സി.എ, ഡി.സി.എ, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, കമ്പ്യൂട്ടർ ടി.ടി.സി, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഓട്ടോകാഡ്, വെബ് ഡിസൈനിംഗ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഡിപ്ലോമ ഇൻ ഡി.ടി.പി എന്നിവയാണ് കോഴ്‌സുകൾ. കോഴ്‌സ് മെറ്റീരിയൽസും പരീക്ഷാഫീസും സൗജന്യമാണ്. കുറഞ്ഞ യോഗ്യത എസ്.എസ്.എൽ.സിയാണ്. താത്പര്യമുള്ളവർ റൂട്രോണിക്‌സിന്റെ കുറ്റിയിൽ ജംഗ്ഷനിലുള്ള അംഗീകൃത പരിശീലനകേന്ദ്രമായ ഐ.ടികേരള കമ്പ്യൂട്ടർ എഡ്യുക്കേഷനിൽ നവംബർ 30നകം സർട്ടിഫിക്കറ്റുകളുടെ പകർപ്പ് നൽകണം. ഡിസംബർ 6നാണ് അഭിമുഖം. ഫോൺ: 7558901215, 9447565237.