
കായംകുളം: ദേശീയപാത 66 വികസിപ്പ്രക്കുമ്പോൾ കായംകുളത്ത് ആവശ്യത്തിന് അണ്ടർ പാസുകൾ നിർമ്മിയ്ക്കണമെന്ന് ആവശ്യമുയരുന്നു. ഏറ്റവും തിരക്കുള്ള കോളേജ് ജംഗ്ഷനിലും കൊറ്റുകുളങ്ങരയിലും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപവും അപകട സാധ്യത കൂടിയ കമലാലയം ജംഗ്ഷനിലും, ടെക്‌സ്‌മോ ജംഗ്ഷനിലും ഏറ്റവും കൂടുതൽ സ്‌കൂൾ കുട്ടികൾ കടന്നുപോകുന്ന കല്ലുംമൂട്ടിലും അണ്ടർപാസേജ് വേണമെന്നാണ് ആവശ്യം.
അഴീക്കൽ പാലവും കൂട്ടുംവാതുക്കൽ കടവ് പാലവും പൂർത്തിയായ സാഹചര്യത്തിൽ അണ്ടർപാസേജിന്റെ പ്രാധാന്യം വളരെ വലുതാണ്.
'' കായംകുളത്ത് എത്ര അണ്ടർ പാസേജ് ഉണ്ടെന്ന് എം.എൽ.എയ്‌ക്കോ നഗരസഭയ്‌ക്കോ അറിയില്ല. കായംകുളത്തെ കിഴക്കും പടിഞ്ഞാറുമായി കീറിമുറിക്കുന്ന സാഹചര്യം ഉണ്ടാകരുത്
- സിനിൽ സബാദ്, വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ്