കായംകുളം: മദ്രാസ് റെജിമെന്റിന്റെ 263-ാമത് റൈസിംഗ് ഡേയുടെ ഭാഗമായി. ജമ്മു കാശ്മീരിൽ നിന്നും കന്യാകുമാരി വരെയുള്ള മോട്ടോർ സൈക്കിൾ റാലിക്ക് ജില്ലയിലെ മദ്രാസ് റജിമെന്റിലെ വിമുക്തഭടന്മാരും എൻ.സി.സി കേഡറ്റുകളും ചേർന്ന് ഇന്ന് രാവിലെ10ന് കായംകുളം എം.എസ്. എം കോളേജിൽ സ്വീകരണം നൽകും.

1971 ഇന്ത്യ-പാക്ക് യുദ്ധത്തിൽ പങ്കെടുത്ത വിമുക്ത ഭടന്മാരേയും, വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംങ്ങങ്ങളയും ചടങ്ങിൽ ആദരിക്കും.