ചേർത്തല :തണ്ണീർമുക്കം മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് എ.ആർ.പ്രസാദിനെയും 148-ാം നമ്പർ ബൂത്ത് പ്രസിഡന്റ് ജലാലുദ്ദീനെയും പാർട്ടിയുടെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും നീക്കിയതായി മണ്ഡലം പ്രസിഡന്റ് എം.സി.ടാേമി അറിയിച്ചു. കെ.പി.സി.സിയുടെ മാർഗനിർദ്ദേശം അംഗീകരിക്കാതെ പാർട്ടിയിൽ വിഭാഗീയ പ്രവർത്തനം നടത്തിയതിനും പാർട്ടിക്ക് പൊതുസമൂഹത്തിൽ അവമതിപ്പ് ഉളവാക്കിയതിനുമാണ് നടപടി.