photo

ചേർത്തല : സർക്കാർ,സ്വകാര്യ മേഖലകളിൽ ജോലി നേടാൻ സഹായകമാകുന്ന, സി-ഡിറ്റിന്റെ കമ്പ്യൂട്ടർ കോഴ്സുകൾ എസ്.എൻ.പുരം റസൽസ് കോളേജിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സി.കെ.ശോഭന, റിട്ട. ലോട്ടറി ജില്ലാ ഓഫീസർ ബി.മുരളീധരൻ എന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ വി.ശ്യാമപ്രസാദ് സ്വാഗതവും കെ.ബി. ദിലീപ് നന്ദിയും പറഞ്ഞു.