vaccine

ആലപ്പുഴ: തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ജില്ലയിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിൻ ലഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. www.cowin.gov.in വഴി മുൻകൂർ ബുക്കിംഗ് നടത്താം. കേന്ദ്രങ്ങളിൽ നേരിട്ടെത്തി തത്സമയ രജിസ്ട്രേഷനിലൂടെയും വാക്സിൻ സ്വീകരിക്കാം. 85-ാം ദിവസം മുതൽ കൊവിഷീൽഡ് രണ്ടാം ഡോസും 29-ാം ദിവസം മുതൽ കൊവാക്സിൻ രണ്ടാം ഡോസും എടുക്കാം.