
ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനറൽ മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന ലോക എയ്ഡ്സ് ദിനാചരണം ആശുപത്രി സൂപ്രണ്ട് ഡോ.സജീവ് ജോർജ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. ഡോ.ബി.പത്മകുമാർ, ഡോ.വേണുഗോപാൽ, ജി. രേവമ്മ, എം.മുഹമ്മദ് കോയ തുടങ്ങിയവർ സംസാരിച്ചു. ഡോ.എം.ജമീല സ്വാഗതവും നീതു എസ് രാജു നന്ദിയും പറഞ്ഞു.