ആലപ്പുഴ: സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ ആലപ്പുഴയിൽ പ്രവർത്തിക്കുന്ന സീഡ് സുരക്ഷ എം.എസ്.എം പ്രൊജക്ട്, ജവഹർ സുരക്ഷ, ജില്ലാ കുടുംബസമിതി മൈഗ്രൻറ് പ്രൊജക്ട് എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക എയ്ഡ്‌സ് ദിനം ആചരിച്ചു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങ് ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി അഡ്വ. ജലജാ റാണി ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് അസിസ്റ്റ് ഗവർണർ ജയകുമാർ, ലിജോ പീറ്റർ, മനോജ് സെബാസ്റ്റ്യൻ, ക്രിസ്റ്റിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.