02-jci

പത്തനംതിട്ട: ജൂനിയർ ചേംബർ ഇന്റർ നാഷണൽ ഇന്ത്യ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന മേഖല 22ന്റെ വാർഷികസമ്മേളനം ചങ്ങനാശേരിയിൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡന്റ് എസ്.ശ്രീനാഥിന്റെ അദ്ധ്യക്ഷത വഹിച്ചു. തിരുവരങ്ങ് സ്മരണികയുടെ പ്രകാശനം ജോബ് മൈക്കിൾ എം.എൽ.എ. നിർവഹിച്ചു. മുൻ ദേശീയ അദ്ധ്യക്ഷൻ അനീഷ് സി. മാത്യു മുഖ്യാതിഥിയായിരുന്നു. മുൻ ദേശീയ ഡയറക്ടർ അനിൽ എസ്. ഉഴത്തിൽ മുഖ്യ പ്രഭാഷണം നടത്തി. കോട്ടയം ജില്ലാ കളക്ടർ ഡോ. ജയശ്രീയെ ആദരിച്ചു. ജൂനിയർ ചേംബർ ഇന്റർനാഷണൽ ദേശീയ നിർവാഹകസമിതി അംഗം ജെയിംസ് കെ. ജെയിംസ് ,ജോകോം ചെയർമാൻ സതീഷ് അമ്പാടി, സീനിയർ മെമ്പർ അസോസിയേഷൻ ചെയർമാൻ ദിബു ഫിലിപ്പ്, നാഷണൽ കൗൺസിൽ പ്രതിനിധി ഹർഷിത് കപാഡിയ, അനൂപ് കുമാർ ജി., ഡോ. സുജിത്ത് പി. ആർ., മനു ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.

ജെ.സി.ഐ. തിരുവല്ല പ്രസിഡന്റ് ശ്യാംകുമാർ സ്വാഗതവും കോൺഫറൻസ് ഡയറക്ടർ ബ്ലെസൻ ജോർജ് നന്ദിയും പറഞ്ഞു.

2022 വർഷത്തെ സോൺ പ്രസിഡന്റായി മനു ജോർജ് (കടപ്പാമുറ്റം), വൈസ് പ്രസിഡന്റുമാരായി അജയ് എസ്. നായർ (വെഞ്ഞാറമൂട്), വർഷാ മോനോൻ (തിരുവനന്തപുരം), രൻജോ കെ. ജോൺ (കുണ്ടറ), രൂപേഷ് ആർ. മേനോൻ (വൈക്കം), ടോം ടി. സെബാസ്റ്റ്യൻ (മണിമല ടൗൺ), ശ്യാംകുമാർ (തിരുവല്ല), ലാലി പബിൻ (ആലപ്പുഴ), രമ്യ കെ. തോപ്പിൽ (പന്തളം) എന്നിവരെ തിരഞ്ഞെടുത്തു.