മാവേലിക്കര- ദേശീയ സേവാഭാരതി ജില്ലാ കാര്യാലയത്തിന്റെയും ആധുനിക സൗകര്യങ്ങളോടെയുള്ള ജില്ലാസേവന കേന്ദ്രത്തിന്റെയും ഉദ്ഘാടനം ജില്ലാ സഹ സംഘചാലക് ആർ.സുന്ദർ നിർവ്വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മുകുന്ദൻ കുട്ടി നായർ അദ്ധ്യക്ഷനായി.ആധുനിക സാങ്കേതിക സേവന കേന്ദ്രത്തിന്റെ സ്വിച്ച് ഓൺ വിഭാഗ് സേവാപ്രമുഖ് സി.എൻ.രവികുമാർ നിർവഹിച്ചു. വിഭാഗ് പ്രചാരക് വൈ.ശ്രീനേഷ്, ജില്ലാ സംഘടന സെക്രട്ടറി എസ്.ജയകൃഷ്ണൻ, ജില്ല ജനറൽ സെക്രട്ടറി പി.ശ്രീജിത്ത്, ജില്ല പ്രചാരക് ശ്രീനാഥ്, ഭാരതിയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന സംഘടന കാര്യദർശി റ്റി.കെ.കുട്ടൻ, സെക്രട്ടറിമാരായ കെ.വി.രാജേഷ്, ആർ.രാജേഷ്, ട്രഷറർ ഗണേഷ് പാളയത്തിൽ, കെ.ബൈജു, രാധിക മേനോൻ, അപർണ്ണ അനുപ്, അഡ്വ.സോനു ഉത്തമൻ, ഗോപൻ ഗോകുലം എന്നിവർ പങ്കെടുത്തു.