tv-r

അരൂർ: ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി അനന്തു രമേശന്റെ പര്യടനം അരൂർ മുക്കം കോളനിയിൽ നിന്ന് ആരംഭിച്ചു.വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം ഇന്ന് വൈകിട്ട് തുറവൂർ കളരിക്കൽ ക്ഷേത്രത്തിനു സമീപം സമാപിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അരൂർമുക്കത്ത് പര്യടനം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഇലക്ഷൻ കമ്മിറ്റി പ്രസിഡന്റ് പി.എം.അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.ബി.ചന്ദ്രബാബു, പി.കെ.സാബു, ദെലീമ ജോജോ എം.എൽ.എ ,പി.കെ.ഹരിദാസ്, ജി.ബാഹുലേയൻ,സി.വി.ശ്രീജിത്ത്, പി.ഡി.രമേശൻ തുടങ്ങിയവർ പങ്കെടുത്തു.