
ചേർത്തല : ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി കഞ്ഞിക്കുഴി പഞ്ചായത്തിൽ ആട് വിതരണം നടത്തി. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ നിർവഹിച്ചു. കഞ്ഞിക്കുഴി മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ,ഡോ.എസ്. ജയശ്രീ,മെമ്പർമാരായ സുരേഷ്,ജോളി അജിതൻ തുടങ്ങിയവർ പങ്കെടുത്തു. പതിനെട്ടു വാർഡുകളിൽ നിന്നായി ഗ്രാമസഭ തെരഞ്ഞെടുത്ത ഗുണഭോക്താക്കൾക്കാണ് ആട്ടിൻകുട്ടിയെ നൽകിയത്.