
ആലപ്പുഴ: എസ്.ഡി കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ എക്സൈസ് വകുപ്പിന്റെ വിമുക്തി സെല്ലുമായിച്ചേർന്ന് ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ വിഷ്വൽ ഓഡിയോയുടെ പ്രകാശനം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അശോക് കുമാർ നിർവഹിച്ചു. ജീവിതാനന്ദലഹരി എന്ന മ്യൂസിക്കൽ ആൽബം രചിച്ചത് അസി. എക്സൈസ് കമ്മീഷണർ ശിവപ്രസാദാണ്. സംഗീതം പുന്നപ്ര ജ്യോതി കുമാറും ഓർക്കസ്ട്രേൻ രാജുപനയ്ക്കലും നിർവഹിച്ചു. എസ്.ഡി.കോളേജ് പ്രിൻസിപ്പൽ ഡോ.പി.ആർ.ഉണ്ണികൃഷ്ണപിള്ള,വൈസ് പ്രിൻസിപ്പൽ ഡോ.കൃഷ്ണൻ നമ്പൂതിരി,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.എസ്.ലക്ഷ്മി,നിത പ്രസാദ്,എൻ.എസ്.എസ് ഡിസ്ട്രിക്ട് കോഡിനേറ്റർ നിഷാദ്,അദ്ധ്യാപകരായ വനീത് ചന്ദ്ര,ഡോ.എസ്.അജയകുമാർ എന്നിവർ പങ്കെടുത്തു.