
ആലപ്പുഴ : ബി.ജെ.പി കുട്ടനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വിനോദ് നീലംപേരൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഉപാദ്ധ്യക്ഷൻ ടി.കെ.അരവിന്ദക്ഷൻ ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച ജില്ല ഉപാദ്ധ്യക്ഷൻ എം.ആർ.സജീവ് മുഖ്യപ്രസംഗം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി സുഭാഷ് പറമ്പിശ്ശേരി സ്വാഗതവും ടി.വി.ബിജു നന്ദിയും പറഞ്ഞു.