sndp

മാന്നാർ : എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ മുട്ടേൽ 4965-ാം നമ്പർ ശാഖാ യോഗത്തിൽ നടന്നു വന്ന വ്യശ്ചിക ചിറപ്പ് മഹോത്സവം പ്രസാദ വിതരണത്തോടെ സമാപിച്ചു. വൃശ്ചികം ഒന്ന് മുതൽ പന്ത്രണ്ടുവരെ ഗുരുപൂജ, അർച്ചന, സമൂഹപ്രാർത്ഥന, ഭാഗവത പാരായണം, ദീപക്കാഴ്ച, ദീപാരാധന, പ്രസാദ വിതരണം എന്നിവ നടന്നു. പ്രസിഡന്റ് കെ.വിക്രമൻ, വൈസ് പ്രസിഡന്റ് ടി.എ.കേശവൻ, സെക്രട്ടറി ശശീന്ദ്രൻ ഡി, കമ്മിറ്റി അംഗംങ്ങളായ ദിവ്യ ഗോപകുമാർ, ശിവദാസൻ തുടങ്ങിയവർ നേതൃത്വം നൽകി.