ആലപ്പുഴ: കേന്ദ്ര സർക്കാരിനെതിരെ ഇടതുമുന്നണിയുടേത് വഴിപാട് സമരമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു. രാജ്ഭവന് മുന്നിലെ സമരത്തിൽ മോദിക്കും അമിത് ഷായ്ക്കും എതിരെ ഒരു വാക്കുപോലും മുഖ്യമന്ത്രി പറഞ്ഞില്ല. നട്ടെല്ലോടെ മോദിക്കെതിരെ എന്തെങ്കിലും പറയാനുള്ള ധൈര്യം പിണറായിക്കില്ല. പ്രധാനമന്ത്രിയോട് പലകാര്യങ്ങളും അഭ്യർത്ഥിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങനെ അഭ്യർത്ഥിക്കാനാണെങ്കിൽ സമരമെന്തിനാണ്. നല്ല പദ്ധതികൾ ഉണ്ടായിരിക്കെ കെ - റെയിലിന് വേണ്ടി സർക്കാർ വാശിപിടിക്കുന്നത് അഴിമതി ലക്ഷ്യമാക്കിയാണ്. കെ -റെയിലിനെതിരെ സമരം ശക്തമാക്കും. മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി മുൻമന്ത്രി എം.എം മണി നടത്തിയ പ്രസ്‌താവനയെക്കുറിച്ച് മുഖ്യമന്ത്രിയ്‌ക്ക് എന്താണ് പറയാനുള്ളത്. ഡാമിന്റെ കാര്യത്തിൽ സർക്കാർ കള്ളക്കളി നടത്തി ഒത്തുതീർപ്പ് നടത്തുകയാ
ണെന്നും ചെന്നിത്തല പറഞ്ഞു.