
ഹരിപ്പാട്: ബാലസംഘം യൂണിറ്റ് സമ്മേളനങ്ങൾക്ക് ആരംഭം കുറിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിപ്പാട് ഏരിയയിലെ ആർ. പി. എൻ യൂണിറ്റിൽ സംഘടിപ്പിച്ച ബാലസംഘം യൂണിറ്റ് ഉത്സവം സംസ്ഥാന ജോയിന്റ് സെക്രട്ടറി അരവിന്ദ് അശോക് ഉദ്ഘാടനം ചെയ്തു. ബാലസംഘം യൂണിറ്റ് പ്രസിഡന്റ് മീനാക്ഷി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനന്തലക്ഷ്മി സ്വാഗതം പറഞ്ഞു. ബാലസംഘം ജില്ലാ കൺവീനർ എം. ശിവപ്രസാദ്, ഏരിയാ ഭാരവാഹികളായ സി.എൻ.എൻ. നമ്പി, ഐശ്വര്യ, അഭിഷേക്, സച്ചു മേഖല ഭാരവാഹികളായ അഭിരാമി, ആതിര, മുരളീധര കുറുപ്, പി ചന്ദ്രൻ, വാർഡ് കൗൺസിലർ ബിജു ഹരിഗീതപുരം എന്നിവർ സംസാരിച്ചു.