ചേർത്തല: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായ പൈപ്പ് ലൈനിൽ അ​റ്റകു​റ്റപ്പണി നടക്കുന്നതിനാൽ സോൺ രണ്ട് എയിൽ ഉൾപ്പെടുന്ന ചേർത്തല നഗരസഭ പ്രദേശം, പള്ളിപ്പുറം,തണ്ണീർമുക്കം,കഞ്ഞിക്കുഴി,മുഹമ്മ, മാരാരിക്കുളം വടക്ക്, ചേർത്തല തെക്ക് എന്നിവിടങ്ങളിൽ ഇന്ന് മുതൽ നാല് വരെ പൂർണമായും 11 വരെ ഭാഗികമായും കുടിവെള്ള വിതരണം മുടങ്ങുമെന്ന് തൈക്കാട്ടുശേരി സബ് ഡിവിഷൻ അസി.എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.