
പൂച്ചാക്കൽ : മത്സ്യബന്ധനത്തിനിടെ വേമ്പനാട്ട് കായലിൽ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പള്ളിപ്പുറം പഞ്ചായത്ത് പത്താം വാർഡ് കളത്തിൽ വീട്ടിൽ രാജേന്ദ്രന്റെയും ശോഭനയുടേയും മകൻ രാജേഷി (42)ന്റെ മൃതദേഹമാണ് തിരച്ചിലിനിടെ ഇന്നലെ ഉച്ചയോടെ വടക്കുംകര ഭാഗത്തു നിന്ന് കണ്ടെത്തിയത്. ചൊവ്വാഴ്ച വെളുപ്പിന് തിരുനല്ലൂർ സ്ക്കൂളിന് കിഴക്ക് ഭാഗത്തുള്ള കായലിൽ മത്സ്യബന്ധനത്തിന് പോയ രാജേഷിനെ കാണാതാകുകയായിരുന്നു. കായലിൽ വള്ളം ഒഴുകി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട മറ്റ് മത്സ്യതൊഴിലാളികളാണ് വിവരം നാട്ടുകാരെ അറിയിച്ചത്. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് . ഭാര്യ: റീന. മക്കൾ: നന്ദന, ആദിത്യ.