ആലപ്പുഴ: ഡിസ്ട്രിക് ലീഗൽ സർവീസ് അതോറിട്ടിയുടെയും കേരള ഗവ. നഴ്‌സസ് യൂണിയന്റെയും ആഭിമുഖ്യത്തിൽ വണ്ടാനം മെഡിക്കൽ കോളേജിൽ ലോക എയ്ഡ്‌സ് ദിനാചരണം നടത്തി. ആലപ്പുഴ സബ് ജഡ്ജ് . ജലജാ റാണി ഉദ്ഘാടനം ചെയ്തു.കേരള ഗവ. നഴ്‌സസ് യൂണിയൻ സംസ്ഥാന സെക്രട്ടറി ഇ.ജി.ഷീബ അദ്ധ്യക്ഷത വഹിച്ചു. സ്ത്രീ സുരക്ഷാനിയമങ്ങളെക്കുറിച്ച് അഡ്വ.ദിലീപ് റഹ്മാനും ലീഗൽ സർവീസിനെക്കുറിച്ച് ബാബു ആന്റണിയും ക്ലാസെടുത്തു. ജില്ല പ്രസിഡന്റ് ജോസ്മി ജോർജ് സ്വാഗതവും അനഘ നന്ദിയും പറഞ്ഞു.