പൂച്ചാക്കൽ: വേമ്പനാട്ട് കായൽ കൈയേറ്റം നടത്തുന്നവരെയും മാലിന്യം തള്ളുന്നവർക്കെതിരെയും സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി ആർ. പ്രസാദ് ആവശ്യപ്പെട്ടു. വേമ്പനാട്ട് കായൽ സംരക്ഷണ ജലജാഥയുടെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടനാടൻ പാടശേഖരങ്ങളിൽ നിന്ന് തള്ളുന്ന പോള മൂലം മത്സ്യത്തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടുകയാണ്. ഇതിന് സർക്കാർ പ്രത്യേകം പാക്കേജ് പ്രഖ്യാപിക്കണം. തണ്ണീർമുക്കം ബണ്ട് ഉയർത്തുന്ന ഭീഷണി വളരെ വലുതാണ്. സ്വാമിനാഥൻ കമ്മിഷന്റെ റിപ്പോർട്ടിലെ നിർദ്ദേശമായ ഒരു വർഷക്കാലം പരീക്ഷണടിസ്ഥാനത്തിൽ ബണ്ട് തുറന്നിടണം. കെ.എസ്. രാജേന്ദ്രൻ അദ്ധ്യക്ഷനായി. ബി. ഷിബു സ്വാഗതം പറഞ്ഞു. എലിസബത്ത് അസീസി, വി.സി. മധു, കെ.കെ. പ്രഭാകരൻ, ഇ.എം. സന്തോഷ് കുമാർ, കെ.ജെ. സജീവ്, ഡി. അനിൽ, ആർ. രാജേഷ്, കെ.പി. വിശ്വംഭരൻ, വി. വിനോദ്, ഷിൽജാസലിം, എൻ.കെ. ജനാർദ്ദനൻ, നിഷ.എസ്. രാജ്, തുടങ്ങിയവർ സംസാരിച്ചു. ടി.ര ഘുവരൻ, എം.കെ. ഉത്തമൻ, ഡി. ബാബു എന്നിവർ ജാഥ നയിച്ചു.