അമ്പലപ്പുഴ: അമ്പലപ്പുഴ വടക്കു പഞ്ചായത്ത് പതിനെട്ടാം വാർഡിൽ തൈപ്പറമ്പു വീട്ടിൽ അബ്ദുള്ളയുടെ മകൻ അബ്ദുൾ റഹിമിനെ (41) കൊച്ചിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചിയിൽ ഓൾഡ് ഹാർബറിലെ ഹോട്ടലിൽ ജോലി ചെയ്തുവരികയായിരുന്നു. ഇന്ന് രാവിലെ ജോലിക്കെത്താതിരുന്നതിനെ തുടർന്ന് ഹോട്ടൽ ഉടമ അബ്ദുൾ റഹിം താമസിക്കുന്ന സ്ഥലത്തു ചെന്ന് നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്നതായി കണ്ടത്. വിവരം അറിഞ്ഞെത്തിയ ഫോർട്ട് കൊച്ചി പൊലീസ് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അവിവാഹിതനാണ്.