മാവേലിക്കര: പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്‌സിന്റെ ആഭിമുഖ്യത്തിൽ ലോക എയ്ഡ്സ് ദിനത്തിൽ സർഫ് സ്മാർട്ട് എന്ന പേരിൽ ബോധവൽക്കരണ സെമിനാർ നടത്തി. മാനേജ്മെന്റ് പ്രതിനിധി ഫാ.സിൽവസ്റ്റർ തെക്കേടത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സുമ.എസ് മലഞ്ചരിവിൽ അദ്ധ്യക്ഷയായി. റിസോഴ്സ് പേഴ്സൺ ചാക്കോ എലിസബേത്ത് ക്ലാസ് നയിച്ചു. സ്കൗട്ട് മാസ്റ്റർ സി റ്റി.വർഗീസ് മുഖ്യ സന്ദേശം നൽകി. മോഹൻ.റ്റി, സുനു.സി.ജോസ്, സൈമൺ കെ.മാത്യു, റോണി ബി.ഫിലിപ്പ്, ഫിലിപ്പ് ജേക്കബ്, റോബിൻ എന്നിവർ സംസാരിച്ചു.