കുട്ടനാട്: അഖിലകേരള വിശ്വകർമ്മ മഹാസഭ സ്ഥാപകദിനമായ ഡിസംബർ നാല് പതാകദിനമായി ആചരിക്കും. യൂണിയൻ ആസ്ഥാനമായ മങ്കൊമ്പ് തെക്കേക്കരയിൽ സംസ്ഥാനസെക്രട്ടറി കെ.ശശീന്ദ്രനും എടത്വായിൽ യൂണിയൻ പ്രസിഡന്റ് കെ.ആർ. ഗോപകുമാറും ചമ്പക്കുളത്ത് യൂണിയൻ സെക്രട്ടറി വി.പി.നാരായണൻകുട്ടിയും കാവാലത്ത് ബോർഡ് അംഗം പി.ആർ. ദേവരാജനും വാലടിയിൽ വി.എൻ.ദിലീപ്കുമാറും കൈനകരിയിൽ ഡി.ഗോപാലകൃഷ്ണനും പതാക ഉയർത്തും