cpm

മാന്നാർ: സി.പി.എം മാന്നാർ ഏരിയാ സമ്മേളനം ഇന്നും നാളെയുമായി മാന്നാർ ആര്യാട്ട് ഹാളിൽ (കെ.കെ.രാമചന്ദ്രൻ നായർ നഗർ) നടക്കും. ഇന്ന് രാവിലെ 9 ന് പുഷ്പാർച്ചന, പതാക ഉയർത്തൽ എന്നിവക്ക് ശേഷം നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ, എ മഹേന്ദ്രൻ, കെ എച്ച് ബാബുജാൻ, അഡ്വ.പി വിശ്വംഭരപ്പണിക്കർ, പുഷ്പലത മധു എന്നിവർ പങ്കെടുക്കും. ഏരിയാ സെക്രട്ടറി പ്രൊഫ.പി ഡി ശശിധരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. വൈകിട്ട് 5ന് 'മാന്നാറിന്റെ സമഗ്ര വികസനം ഇന്ന് - നാളെ' എന്ന വിഷയത്തെ അധികരിച്ച് നടത്തുന്ന വികസന സെമിനാർ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സെമിനാർ കമ്മിറ്റി ചെയർപേഴ്സൺ വത്സല മോഹൻ അധ്യക്ഷയാകും. ജില്ലാ കമ്മിറ്റി അംഗം അഡ്വ.പി വിശ്വംഭരപ്പണിക്കർ വിഷയാവതരണം നടത്തും. സമ്മേളനത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് സി.പി.എമ്മിൽ ചേർന്നവർക്ക് സ്വീകരണവും, കമ്മ്യൂണിസ്റ്റ് പാർടിയുടെ ആദ്യകാല പ്രവർത്തകർക്ക് ആദരവും നൽകും. നാളെ രാവിലെ 9 ന് പ്രതിനിധി സമ്മേളനം തുടരും.