ചേർത്തല : ഗവ.താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തണമെന്നും തിരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാർക്ക് കൊടുത്ത വാക്ക് പാലിക്കാൻ ജനപ്രതിനിധികൾ തയ്യാറാകണമെന്നും ജനതാദൾ (എസ്) ചേർത്തല നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന നിർവാഹ സമിതി അംഗം കെ. സൂര്യദാസ് തിരുതേക്കാട്ട് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഷാജി തണ്ണീർമുക്കം അദ്ധ്യക്ഷത വഹിച്ചു.ചെറിയാൻ കോയിൽ പറമ്പിൽ,പി.എസ്. സന്തോഷ്,കെ.എസ്. സുനിൽകുമാർ, എൻ.കെ.നാരായണൻ,പ്രഭാകരക്കുറുപ്പ്,സോമൻ എന്നിവർ സംസാരിച്ചു.