ചേർത്തല: ചേർത്തല വടക്കേ അങ്ങാടി കവലയിൽ റോഡ് നിർമ്മാണം നടക്കുന്നതിനാൽ ഇന്ന് മുതൽ നാല് ദിവസത്തേയ്ക്ക് ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. വടക്ക് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ, മൂലേപ്പള്ളി ജംഗ്ഷനിൽ നിന്ന് വടക്കേ കുരിശ്, കെ.എസ്.ഇ.ബി. ഓഫീസ്, ഇരുമ്പ്പാലം വഴി പോകണം. വടക്കോട്ട് പോകേണ്ട വാഹനങ്ങൾ, ഇരുമ്പ് പാലം, നടക്കാവ്, തെക്കേ അങ്ങാടി വഴി തിരിഞ്ഞു പോകണം.
ചേർത്തല: ചേർത്തല ഇരുമ്പ്പാലത്തിന് സമീപത്തെ കലുങ്കിന്റെ നിർമ്മാണം ആരംഭിച്ചതിനാൽ, വെസ്റ്റ് എ.എസ്.കനാൽ തീര റോഡിൽ ഇരുമ്പ്പാലം മുതൽ സെന്റ് മേരീസ് പാലം വരെയുള്ള ഭാഗത്തെ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ എ.എസ്.കനാലിന് കിഴക്കേ കരയിലുള്ള റോഡ് വഴി പോകണം.