ചേർത്തല: ആശ്രയം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 5ന് വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ ആദരിക്കും. രാവിലെ 10ന് കോര്യംപള്ളി സ്‌കൂളിന് സമീപം നാഗക്കാവുങ്കൽ ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം മന്ത്റി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. പി.എഫ്. ജോർജുകുട്ടി അദ്ധ്യക്ഷനാകും. നഗരസഭാ കൗൺസിലർമാരായ മാധുരി സാബു, ബി. ഭാസി, എം.എ. സാജു, ബാബു മുള്ളൻചിറ, ആശ്രയം സെക്രട്ടറി എസ്.പി. സുനിൽ, എ.പി. ബാബു, ജലജാമണി, ആർ. ശ്രീകല എന്നിവർ പങ്കെടുക്കും.