ചേർത്തല: ദേശീയപാതയിലെ അർത്തുങ്കൽ ബൈപ്പാസ്, കണിച്ചുകുളങ്ങര, വല്ലയിൽ കവലകളിലെ ഗതാഗതക്കുരുക്കും റോഡിന്റെ ശോച്യാവസ്ഥയും പരിഹരിക്കണമെന്ന് കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മി​റ്റി ആവശ്യപ്പെട്ടു. 7ന് നടക്കുന്ന കളക്ടറേ​റ്റ് മാർച്ചിൽ 250 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.ജി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു കോയിക്കര അദ്ധ്യക്ഷനായി. ഉന്നതാധികാര സമിതിയംഗം ജോർജ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രറട്ടറി സിറിയക് കാവിൽ, ജില്ലാ സെക്രട്ടറി കെ.ജെ. എബിമോൻ എന്നിവർ സംസാരിച്ചു.