മാവേലിക്കര: നഗരസഭയിലെ തെരുവ് വിളക്കുകൾ നന്നാക്കിത്തുടങ്ങി. കേടായ എൽ.ഇ.ഡി ലൈറ്റ്റുകൾ മാറ്റി പുതിയത് സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. 2021-2022 പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള പ്രവൃത്തിയാണ് നടക്കുന്നത്. നഗരസഭാ പ്രദേശത്തുള്ള മുഴുവൻ തെരുവ് വിളക്കുകളും പ്രകാശപ്പിക്കുമെന്ന് മുനിസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ അറിയിച്ചു.