 
കൊല്ലം: ഫാത്തിമ മാത നാഷണൽ കോളേജിൽ നാഷണൽ ഫൗണ്ടേഷൻ ഫോർ കമ്മ്യൂണൽ ഹാർമണിയുടെ (എൻ.എഫ്.സി.എച്ച്, ഡൽഹി) ആഭിമുഖ്യത്തിൽ മതസൗഹാർദ്ദം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കമ്മ്യൂണൽ ഹാർമണി കാമ്പയിൻ വീക്ക് ആൻഡ് ഫ്ലാഗ് ഡേ ആചരിച്ചു. ഇതിന്റെ ഭാഗമായി നഗരത്തിൽ ദീപശിഖാ പ്രയാണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. പി.ജെ. ജോജോ ദീപശിഖ തെളിച്ചു. കോളേജ് മാനേജർ പ്രൊഫ. ഫാ. അഭിലാഷ് ഗ്രിഗറി ജാഥ ഫ്ലാഗ് ഒഫ് ചെയ്തു. ഡോ.പി.രഞ്ജിനി, മലയാളം വിഭാഗം ഡീൻ മനോജ് കുമാർ എന്നിവർ നേതൃത്വം നൽകി.