ആലപ്പുഴ: ഒരുവർഷം പിന്നിടുന്ന കർഷക സമരത്തിൽ പങ്കെടുക്കുന്നതിനിടയിൽ ജീവൻ നഷ്ടപ്പെട്ട കർഷകരുടെ എണ്ണവും രജിസ്റ്റർ ചെയ്ത കേസുകളും അറിയില്ലെന്നുള്ള കേന്ദ്ര കൃഷിമന്ത്രിയുടെ വെളിപ്പെടുത്തൽ ശുദ്ധനുണയും കർഷക വഞ്ചനയുമാണെന്ന് കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി പി.ജെ. കുര്യൻ പറഞ്ഞു.മരണമടഞ്ഞ കർഷകരുടെ ആശ്രിതർക്ക് 15 ലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകണമെന്നും രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നും പി.ജെ. കുര്യൻ ആവശ്യപ്പെട്ടു.